രാജ്യത്ത് വിൽക്കുന്ന പുതിയ ബിഎസ് VI കാറുകൾക്ക് നിലവിലുള്ള തേർഡ് രജിസ്ട്രേഷൻ സ്റ്റിക്കറുകളിൽ ഒരു സെന്റിമീറ്റർ കട്ടിയുള്ള പച്ച നിറമുള്ള സ്ട്രിപ്പ് അടയാളപ്പെടുത്താൻ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) അടുത്തിടെ നിർദ്ദേശം നൽകി. പഴയ എമിഷൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന വാഹനങ്ങളിൽ നിന്ന് ബിഎസ് VI മാനദണ്ഡങ്ങൾ അനുസരിച്ചുള്ള വാഹനങ്ങളെ വേർതിരിക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് അറിയിപ്പിൽ നിന്ന് മനസ്സിലാക്കാം. ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നു, എന്നിരുന്നാലും കഴിഞ്ഞ വർഷം മുതൽ തന്നെ കുറച്ച് മോഡലുകൾ ഈ നിലവാരമനുസരിച്ച് വിപണിയിൽ എത്തിയിരുന്നു.
Category
🚗
Motor