• 5 years ago
എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 4.84 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. നാല് വകഭേദങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. തുടക്ക പതിപ്പിന് 4.84 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 5.13 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 2020 ഓട്ടോ എക്‌സ്‌പോയിലാണ് എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ കമ്പനി വെളിപ്പെടുത്തുന്നത്. സിഎന്‍ജി നല്‍കി എന്നതൊഴിച്ചാല്‍ വാഹനത്തിന്റെ ഡിസൈനിലോ ഫീച്ചറുകളിലോ കമ്പനി കൈകടത്തിയിട്ടില്ല. 998 സിസി, ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എസ്-പ്രസോ S-സിഎന്‍ജിക്ക് കരുത്ത് പകരുന്നത്.

Category

🚗
Motor

Recommended