• 4 years ago
പാലത്തായി പീഡനക്കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനും അധ്യാപകനുമായ കടവത്തൂര്‍ സ്വദേശി കുനിയില്‍ പത്മരാജന് ജാമ്യം ലഭിച്ച സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിന് സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും സംരക്ഷണം ലഭിച്ചു എന്നാണ് കേസില്‍ തുടക്കം മുതലുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനം. സംഭവം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സ്റ്റേഷനില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള ബന്ധുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഒരു മാസം പിന്നിട്ട ശേഷമാണ് പാനൂര്‍ പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാല്‍ കേസില്‍ പ്രതി പത്മരാജന് എതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിയമോപദേശം മറി കടന്ന് പോക്‌സോ വകുപ്പും ഒഴിവാക്കി.ഇതെല്ലാം പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമമാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഇന്നലെ വൈകിട്ട് തലശേരി കോടതി പ്രതി പത്മരാജന് ജാമ്യം നല്‍കിയത്

Category

🗞
News

Recommended