• 3 years ago
ശസ്ത്രക്രിയകൾക്ക് പൊതുമാനദണ്ഡമെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ

സംസ്ഥാനത്ത് ട്രാൻസ്ജെൻഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി നടക്കുന്ന ചൂഷണം അവസാനിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശസ്ത്രക്രിയകൾക്കുള്ള പൊതു മാനദണ്ഡം കൊണ്ടുവരും.കേരളത്തിലെ ആശുപത്രികളെ ട്രാൻസ് സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇതേക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകുമെന്നും വീണജോർജ് നിയമസഭയിൽ വ്യക്തമാക്കി. അതേസമയം, സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ട്രാൻസ്ജെൻഡർ സീമ വിനീത് വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.

Category

🗞
News

Recommended