രാജ്യം 75ാം സ്വാതന്ത്ര്യദിന ആഘോഷത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്യം നേരിടുന്ന വെല്ലുവിളികളും നേട്ടങ്ങളും അക്കമിട്ട് പറഞ്ഞ മോദി 100 ലക്ഷം കോടി രൂപയുടെ ഗതി ശക്തി പ്ലാന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും വളര്‍ച്ചയുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. സാമ്പത്തിക പുരോഗതിയും ഇതിലൂടെ ലക്ഷ്യമിടുന്നു. പ്രാദേശിക സംരംഭകരെയും നിര്‍മാതാക്കളെയും ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തും. പുതിയ സാമ്പത്തിക മേഖല വികസിപ്പിക്കും. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
Category
🗞
News