• 8 years ago
Gal Gadot's Fake Video Goes Viral

വണ്ടർ വുമണ്‍ ആയി വെള്ളിത്തിരയില്‍ തിളങ്ങിയ താരമാണ് ഗാല്‍ ഗോഡോട്ട്. ഫാൻറസി ഫിക്ഷൻ കഥാപാത്രമായ ഗാല്‍ ഗാഡോട്ടിൻറെ പുതിയ വീഡിയോ ഇൻറർനെറ്റിലൂടെ പ്രചരിക്കുകയാണ്. താരത്തിൻറെ പോണ്‍ വീഡിയോ എന്ന് പറഞ്ഞാണ് ഈ വീഡിയോ വൈറലാകുന്നത്. ഗാല്‍ ഗാഡോട്ടിൻറെ മുഖം മാത്രമെ വീഡിയോയിലുള്ളൂ എന്ന് പിന്നീട് കാണാം. ഓണ്‍ലൈൻ പോർട്ടലായ മദർബോർഡ് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഡീപ് ഫേക്‌സ് എന്ന യൂസറാണ് ഗാല്‍ ഗാഡോട്ടിന്റെ പോണ്‍ വീഡിയോ നിര്‍മിച്ച് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ടെന്‍സോര്‍ ഫ്‌ളോ എന്ന ടൂള്‍ ഉപയോഗിച്ചാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നതെന്നാണ് മദര്‍ ബോര്‍ഡ് പുറത്തുവിട്ട് വാര്‍ത്തയില്‍ വിശദമാക്കുന്നത്. ഗാല്‍ ഡോട്ടിനേപ്പോലെയുള്ള ഒരു സ്ത്രിയെയാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ സൂക്ഷ്മ നിരീഷണം നടത്തിയാല്‍ വീഡിയോ വ്യാജമാണെന്ന് മനസിലാകും. ടെന്‍സോര്‍ ഫ്‌ളോ ഉപയോഗിച്ച് പോണ്‍താരത്തിന്റെ ശരീരത്തിലേക്ക് ഗാഡോട്ടിന്റെ മുഖം സ്വാപ് ചെയ്യുകയായിരുന്നു.

Recommended