• 7 years ago
How the character Anjooran Got His name

മലയാളസിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം പ്രദർശിപ്പിച്ച സിനിയേതെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉള്ളൂ. ഗോഡ് ഫാദർ. 404 ദിവസമാണ് ചിത്രം തിയറ്ററുകളില്‍ നിറഞ്ഞോടിയത്. സിദ്ദിഖ് ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഈ റെക്കോർഡ് മറികടക്കാൻ ഇതുവരെ മറ്റൊരു ചിത്രത്തിനും സാധിച്ചിട്ടില്ല. നാടകാചാര്യൻ എൻ എൻ പിള്ളയാണ് അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ സ്ക്രീനില്‍ അനശ്വരമാക്കിയത്. ആ കഥാപാത്രത്തിന് അഞ്ഞൂറാൻ എന്ന പേര് ലഭിച്ചതിന് പിന്നിലൊരു കഥയുണ്ട്. അഞ്ഞൂറാന്‍ എന്ന പേര് ആ കഥാപാത്രത്തിന് വന്ന് ചേരുന്നത് വളരെ യാദൃശ്ചികമായിരുന്നു എന്നാണ് സിദ്ദിഖ് പറയുന്നത്. തിരക്കഥ എഴുതുമ്പോള്‍ സംവിധായകന്‍ സിദ്ധിഖിന് ഒരു ശീലമുണ്ട്. മലയാള നിഘണ്ടുവായ ശബ്ദതാരാവലി എപ്പോഴും അടുത്തുണ്ടാകും. ഇടയ്ക്കിടെ എഴുതി മുഷിയുമ്പോള്‍ മുന്നേ പോയവര്‍ എഴുതിവച്ച വാക്കുകള്‍ വെറുതെ ഒന്ന് പരതി നോക്കുന്നതിനാണിത്.ശബ്ദതാരാവലി മറിച്ച് നോക്കുമ്പോഴായിരുന്നു 'അഞ്ഞൂറ്റിക്കാര്‍' എന്ന് വാക്ക് സിദ്ധിഖിന്റെ ശ്രദ്ധയില്‍പെടുന്നത്. ക്രിസ്തുവിൻറെ ശിഷ്യനായ തോമസ് കേരളത്തില്‍ വന്ന് ആദ്യമായി അഞ്ഞൂറ് കുടുംബങ്ങളെ ക്രിസ്ത്യാനികളാക്കി അവരെയാണ് അഞ്ഞൂറ്റിക്കാര്‍ എന്ന് വിളിക്കുന്നത്. ആ വാക്കില്‍ ഒരു രസം കണ്ടെത്തി തിരക്കഥ രചനയില്‍ മുഴുകിയപ്പോള്‍ അഞ്ഞൂറാന്‍ എന്ന പേരും കേറി വന്നു.

Recommended