Musta'ribeen, Israel's agents who pose as Palestinian Protesters
മുസ്തരിബീന്‍ എന്ന് വിളിക്കപ്പെടുന്ന രഹസ്യായുധമാണ് ഫലസ്തീനികളെ കുടുക്കാന്‍ ഇസ്രായേല്‍ ഉപയോഗിക്കുന്നത്. വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിനെതിരേ പ്രകടനം നയിച്ച നിയരവധി ഫലസ്തീനികളെ അറസ്റ്റ് ചെയ്യാന്‍ സൈനികര്‍ക്ക് തുണയായത് ഇവരുടെ സേവനമായിരുന്നു.
അവരുടെ വേഷവും പെരുമാറ്റവും സംസാരവും എല്ലാം ഫലസ്തീനികളുടേതായിരിക്കും. അറബ് കഫിയ്യ കൊണ്ട് മുഖം മൂടിക്കെട്ടിയിരിക്കുന്നതിനാല്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. അവര്‍ ഫലസ്തീനികള്‍ക്കൊപ്പം പ്രകടനത്തില്‍ പങ്കെടുക്കും. ഇസ്രായേലിനെതിരേ മുദ്രാവാക്യം വിളിക്കും. സൈനികര്‍ക്കെതിരേ കല്ലേറ് നടത്തും. ഫലസ്തീനികളെ കുരുക്കാനും അവരുടെ രഹസ്യം ചോര്‍ത്താനുമായി ഇസ്രായേല്‍ പരിശീലിപ്പിച്ചെടുത്ത രഹസ്യ സംഘമാണ് മുസ്തരിബീന്‍. തൊട്ടടുത്ത് നില്‍ക്കുന്നയാള്‍ക്കു പോലും ഇയാളെ തിരിച്ചറിയാനാവില്ലെന്നതാണ് ഇവരുടെ സവിശേഷത. ഫലസ്തീനികള്‍ ഉപയോഗിക്കുന്നതിന് സമാനമായ പ്രാദേശിക അറബ് ഭാഷയില്‍ അഗ്രഗണ്യരായിരിക്കും ഇവര്‍. സംസാരം കേട്ടാല്‍ 101 ശതമാനം ഫലസ്തീനി. ഫലസ്തീനികളുടെ സൂക്ഷ്മമായ ശരീര ചലനങ്ങള്‍ പോലും അനുകരിക്കാന്‍ കഴിവുള്ളവര്‍. വസ്ത്രധാരണവും ഫലസ്തീനികളുടേത് തന്നെ. തീവ്രമായ ഇസ്രായേല്‍ വിരുദ്ധവികാരം പ്രകടിപ്പിക്കാന്‍ കഴിവുള്ള ഇവര്‍ ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞു കയറുകയാണ് ചെയ്യുക. പ്രതിഷേധക്കാര്‍ക്കിടയിലെ കുഴപ്പക്കാരെ കണ്ടെത്തി അവര്‍ നോട്ടമിടും. സൈന്യം അടുത്തെത്തുന്നതു വരെ അവര്‍ കൂടെയുണ്ടാകും.

Category
🗞
News