• 7 years ago

Prithviraj Wishes Nazriya On Her Birthday

ബാലതാരമായാണ് നസ്രിയ നസീം പ്രേക്ഷകരിലേക്കെത്തുന്നത്. ബ്ലസി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പളുങ്കില്‍ മമ്മൂട്ടിയുടെ മകളായി സിനിമാപ്രവേശം. പിന്നീട് ഏഷ്യാനെറ്റിലെ മഞ്ച് സ്റ്റാർ സിംഗർ എന്ന പരിപാടിയുടെ അവതാരക. രേവതി എസ് വര്‍മ്മ സംവിധാനം ചെയ്ത മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെയാണ് നസ്രിയ നായികയായി തുടക്കം കുറിച്ചത്. പിന്നീട് നിരവധി മലയാളം, തമിഴ് ചിത്രങ്ങളില്‍ നസ്രിയ നായികയായി അഭിനയിച്ചു. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം പൃഥ്വിരാജ് ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. വ്യക്തി ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ സഹോദരിയായാണ് നസ്രിയ വേഷമിടുന്നത്. നസ്രിയയുടെ സഹോദരനായും പാര്‍വ്വതിയുടെ കാമുകനായുമാണ് പൃഥ്വി എത്തുന്നത്. നസ്രിയയെ പരിചയപ്പെട്ടപ്പോള്‍ മുതല്‍ ഇതുപോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് പൃഥ്വി പറഞ്ഞിരുന്നു. കുഞ്ഞനുജത്തിയെന്ന് വിളിച്ച് തന്നെയാണ് താരം ആശംസ നേര്‍ന്നിട്ടുള്ളത്.

Category

People

Recommended