• 7 years ago
Jayasurya's character teaser out from Captain

ഷാജി പാപ്പനായി കേരളക്കരയില്‍ തരംഗമായതിന് ശേഷം നടന്‍ ജയസൂര്യ വീണ്ടും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരിക്കുകയാണ്. ക്യാപ്റ്റന്‍ എന്ന സിനിമയിലെ ജയസൂര്യയുടെ ക്യാരക്ടര്‍ ടീസറാണ് ഇന്നലെ പുറത്ത് വിട്ടത്. ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്ട കളിക്കാരനായിരുന്ന വിപി സത്യന്റെ ജീവിത കഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയാണ് ക്യാപ്റ്റന്‍.പ്രജീഷ് സെന്‍ ആണ് തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്യുന്നത്. വിപി സത്യന്‍ എന്ന കഥാപാത്രത്തെ തന്നെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. അനു സിത്താരയാണ് ജയസൂര്യയുടെ നായികയാവുന്നത്. പുറത്ത് വന്ന ഉടനെ ടീസര്‍ ഹിറ്റായിരിക്കുകയാണ്. ജയസൂര്യയുടെ മറ്റൊരു മുഖം അതില്‍ നിന്നും കാണാമായിരുന്നു.ഒരു സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമായി നിര്‍മ്മിക്കുന്ന സിനിമയാണ് ക്യാപ്റ്റന്‍. കേരള പോലീസ് ടീമിന്റെ ജേഴ്‌സിയില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന വിപി സത്യന്റെ ജീവിത കഥയാണ് സിനിമയിലൂടെ പറയുന്നത്. ജയസൂര്യ നായകനായ സിനിമയില്‍ നിന്നും താരത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്ത് വിട്ടിരി്ക്കുകയാണ്.

Recommended