• 7 years ago
ചിത്രീകരണം ആരംഭിച്ച മറ്റൊരു മമ്മൂട്ടി ചിത്രമാണ് പരോള്‍. ശരത് സന്ദിത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ബാംഗ്ലൂരുവില്‍ തുടങ്ങിയിരിക്കുകയാണ്. സിനിമയില്‍ നിന്നും മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് പുറത്ത് വരുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിന് മുമ്പ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.നടന്‍ സിദ്ദിഖാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. എന്നാല്‍ വൈകുന്നേരം പുറത്ത് വരുമെന്ന് പറഞ്ഞ പോസ്റ്റര്‍ ലീക്കായി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. അത് അണിയറ പ്രവര്‍ത്തകരുടെ സമ്മതത്തോടെയാണെന്നും വാര്‍ത്തകളുണ്ട്. എന്നിരുന്നാലും മമ്മൂട്ടി ആരാധകര്‍ പോസ്റ്റര്‍ ഏറ്റെടുത്തിരിക്കുകയാണ്.ആന്റണി ഡീക്രൂസ് എന്റര്‍ടെയിന്‍മെന്റ് അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ പരോളില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് പുറത്ത് വരുമെന്ന് പറഞ്ഞ് മമ്മൂട്ടിയുടെ ഔദ്യാഗിക ഫേസ്ബുക്കിലൂടെ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ അതിന് മുമ്പ് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

Recommended