• 8 years ago
CPM Leader OK Vasu's Son Joins BJP

കണ്ണൂരിലെ പ്രധാനപ്പെട്ട ബിജെപി നേതാക്കളായിരുന്ന ഒകെ വാസുവും കെ അശോകനും സിപിഎമ്മിനൊപ്പം കൂടിയത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോഴിതാ ഒകെ വാസുവിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ബിജെപി. ഒകെ വാസുവിന്റെ മകന്‍ ഒകെ ശ്രീജിത്ത് ആണ് ബിജെപിയില്‍ ചേര്‍ന്നത്. പാനൂരില്‍ ബിജെപി സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ ആയിരുന്നു ശ്രീജിത്ത് ബിജെപിയില്‍ ചേര്‍ന്ന കാര്യം പ്രഖ്യാപിച്ചത്. ഒകെ വാസുവിന്റെ മൂത്തമകനാണ് ശ്രീജിത്ത്. ഇയാളെ കൂടാതെ കേളോത്ത് പവിത്രന്റെ മകന്‍ ബാലന്‍, കോണ്‍ഗ്രസ്സുകാരിയായിരുന്ന വസന്ത എന്നിവരും ബിജെപിയില്‍ അംഗത്വം എടുത്തിട്ടുണ്ട്. ഒകെ വാസു ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ആണ്. മകന്റെ ബിജെപി അംഗത്വത്തില്‍ വാസു പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. താനും കുടുംബവും പാര്‍ട്ടി മാറിയപ്പോള്‍ ശ്രീജിത്ത് സിപിഎമ്മില്‍ ചേര്‍ന്നിരുന്നില്ല എന്നാണ് വിശദീകരണം.

Category

🗞
News

Recommended