Skip to playerSkip to main contentSkip to footer
  • 11/10/2017

Several social media users have pointed out the striking resemblance between Mahlagha Jaberi and the former Miss world Aishwarya Rai Bachchan.

ഐശ്വര്യാ റായി ബോളിവുഡിൻറെ മാത്രം സ്വത്തല്ല, ഒന്നര പതിറ്റാണ്ട് മുൻപ് തന്നെ സണ്‍സിറ്റിയില്‍ വെച്ച് ലോകസുന്ദരിപ്പട്ടം ചാർത്തിയ ആളാണ്. അര ഡസനോളം ഇംഗ്ലീഷ് ചിത്രങ്ങളിലും മുഖം കാണിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ഇൻറർനെറ്റില്‍ കണ്ണ് നട്ടിരിക്കുന്നവർക്കൊക്കെ ഒരു സംശയം. ഐശ്വര്യ ബോളിവുഡിനും ഹോളിവുഡിനും പുറമെ വല്ല ഇറാനിയൻ സിനിമകളിലും അഭിനയിച്ചിട്ടുണ്ടോ? ഹിന്ദിക്കും തമിഴിനുമെല്ലാം പുറമെ ഇംഗ്ലീഷില്‍ മാത്രമാണ് ഐശ്വര്യാ അഭിനയിച്ചിട്ടുള്ളത്. ഇനറർനെറ്റില്‍ ഇപ്പോള്‍ ചൂടൻ താരമായി അരങ്ങുവാഴുന്ന ആള്‍ ഐശ്വര്യയല്ല. പഴയ ലോകസുന്ദരിയുടെ ഒരു അപരയാണ്. പേർഷ്യൻ മോഡല്‍ മഹ്ലഗ ജബേരിയാണ്. ഒറ്റ നോട്ടത്തില്‍ മാത്രമല്ല, ഒന്ന് നന്നായി ഉഴിഞ്ഞുനോക്കിയാലും ഐശ്വര്യ തന്നെ,. അത്രക്കുണ്ട് ലോകസുന്ദരിയുമായി ജബേരിക്കുമുള്ള മുഖസാമ്യം.

Recommended