• 7 years ago
A study conducted by research cell of the Indian Medical Association in Kerala found that a majority of them die because of cardio-vascular diseases and cancer.

ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ കേരള ചാപ്റ്റർ നടത്തിയ പഠനറിപ്പോർട്ട് കേരളത്തിലെ ആരോഗ്യമേഖലയെ അക്ഷരാർഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തിലെ ഡോക്ടർമാർ പെട്ടെന്ന് മരിക്കുന്നു എന്നാണ് റിപ്പോർട്ട്. കേരളത്തിലെ സാധാരണ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യത്തേക്കാള്‍ കുറവാണ് ഡോക്ടര്‍മാരുടേത്. ഒന്നും രണ്ടും അല്ല്, ഏതാണ്ട് 13 കൊല്ലങ്ങളുടെ വ്യത്യാസം.ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 67.9 വര്‍ഷമാണ്. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തില്‍ ഇത് 74.9 വര്‍ഷമാണ്. പക്ഷേ ഡോക്ടര്‍മാര്‍ മാത്രം ഇത്രകാലം ജീവിക്കുന്നില്ല എന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.ശരാശരി മലയാളി 74.9 വയസ്സുവരെ ജീവിക്കുമ്പോള്‍ കേരളത്തിലെ ഡോക്ടര്‍മാരുടെ ആയുര്‍ ദൈര്‍ഘ്യം വെറും 61.75 വര്‍ഷം മാത്രമാണ്. ദേശീയ ശരാശരിയേക്കാള്‍ കുറവാണ് ഇത് എന്നത് ഞെട്ടിപ്പിക്കുന്ന വിവരം തന്നെ ആണ്. ഐഎംഎയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഐഎംഎയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരെ സംബന്ധിച്ചായിരുന്നു പഠനം. പതിനായിരത്തോളം ഡോക്ടര്‍മാരാണ് ഈ പദ്ധതിയില്‍ ഉള്ളത്. അതില്‍ 282 പേര്‍ ആണ് പഠന കാലയളവില്‍ മരിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Category

🗞
News

Recommended