• 8 years ago
When Mammootty And Mohanlal Fight In Boxoffice 1996

മോഹന്‍ലാല്‍ മമ്മൂട്ടി ബോക്‌സോഫീസ് ഏറ്റുമുട്ടലുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ഹിറ്റലര്‍, കാലാപാനി സിനിമകള്‍ റിലീസ് ചെയ്തപ്പോള്‍ അരങ്ങേറിയത്. 1996 ഏപ്രില്‍ 6 നാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ കാലാപാനി റിലീസ് ചെയ്തത്, കൃത്യം ഏഴു ദിവസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സിദ്ദിഖ് ടീമിന്റെ ഹിറ്റലറും റിലീസ് ചെയ്തു. അന്നത്തെക്കാലത്ത് മലയാള സിനിമയ്ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര തരത്തിലുള്ള മേക്കിങ്ങായിരുന്നു കാലാപാനിയുടേത്. രണ്ടരക്കോടി രൂപ മുതല്‍ മുടക്കിയാണ് ചിത്രം ഒരുക്കിയത്. സ്വാതന്ത്ര്യ സമരത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ ദൃശ്യ ഭംഗി എടുത്തുപറയേണ്ട ഘടകമാണ്. മോഹന്‍ലാലിനോടൊപ്പം പ്രഭു, അമരീഷ് പുരി, ശ്രീനിവാസന്‍, നെടുമുടി വേണു, തബു എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. കൊമേഷ്യല്‍ സിനിമകളെ ഇഷ്ടപ്പെടുന്നവരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമായിരുന്നു ഹിറ്റ്‌ലര്‍. ഫാമിലി എന്‍ര്‍ടൈനര്‍ ചിത്രത്തെ ഇരുകൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചതോടെ തിയേറ്ററുകള്‍ ജനസാഗരമായി മാറി.

Recommended