• 6 years ago
KM Shajis facebook post about possibilities of EVM tempering

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് ഇവിഎമ്മുകളെ കുറിച്ച് ചൂട് പിടിച്ച ചര്‍ച്ചകളാണ് രാജ്യത്ത് അരങ്ങേറിയത്. ഇവിഎം ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തി. സുരക്ഷയില്ലാതെ ഇവിഎമ്മുകള്‍ കൊണ്ട് പോകുന്നതടക്കമുളള ദൃശ്യങ്ങള്‍ പുറത്ത് വന്നതും ഒച്ചപ്പാടുകള്‍ക്കിടയാക്കി. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇവിഎം അട്ടിമറി ചര്‍ച്ചകൾ അവസാനിക്കുന്നില്ല. ഇവിഎമ്മില്‍ അട്ടിമറി സാധ്യതയുണ്ട് എന്ന് ഇഴകീറി പരിശോധിച്ച് രംഗത്ത് വന്നിരിക്കുകയാണ് ലീഗ് എംഎല്‍എ കെഎം ഷാജി.

Category

🗞
News

Recommended