പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാള സിനിമയ്ക്ക് ഒരുപാട് സാധ്യതകള്‍ തുറന്നിട്ട ചിത്രമാണ്. മലയാളത്തില്‍ നിന്ന് ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. ലൂസിഫറിന് ശേഷം മോഹൻലാൽ - പൃഥ്വിരാജ് കോമ്പിനേഷനിൽ ഒരുങ്ങുന്ന സിനിമയാണ് ബ്രോ ഡാഡി. ഇപ്പോൾ മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ച് ബ്രോ ഡാഡിയ്ക്ക് വേണ്ടി ഒരു പാട്ട് പാടിയിരിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ദീപക് ദേവാണ് ഗാനത്തിന് സംഗീതം നിർവഹിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
Category
😹
Fun