'ഗോദ'യ്ക്കു ശേഷം ബേസില്‍ ജോസഫിന്‍റെ സംവിധാനത്തില്‍ ടൊവീനോ നായകനാവുന്ന 'മിന്നൽ മുരളി' മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന ടാഗോടുകൂടിയാണ് എത്തുന്നത്. ഓ ടി ടി റിലീസിനു മുന്‍പ് ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ നടക്കും എന്നതാണ് മിന്നല്‍ മുരളിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വാർത്ത . ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്‍റെ പ്രീമിയര്‍ നടക്കുക.ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്‍റെ ചെയര്‍പേഴ്സണും പ്രമുഖ ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്ര മിന്നൽ മുരളിയെ കുറിച്ച് പങ്ക് വച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
Category
😹
Fun