സിനിമയോട് പൂർണ്ണമായും നോ പറയുന്നില്ലെന്നും കായിക രംഗത്തോടാണ് കൂടുതൽ താല്‍പര്യമെന്നും മാളവിക ജയറാം. കുടുംബത്തിലും സ്പോര്‍ട്സിനോട് താല്‍പര്യമുള്ളവരുണ്ട്. ചെറുപ്പം മുതൽ ടോംബോയ് ആയാണ് ഞാൻ വളർന്നത്, സ്പോര്‍ട്സിൽ വലിയ താല്‍പര്യമായിരുന്നു, മാളവികയുടെ വാക്കുകള്‍. കേരള വനിത ഫുട്ബോൾ ലീഗിന് മുന്നോടിയായി നടന്ന വനിതാ സെലിബ്രിറ്റി ഫുട്ബോൾ ലീഗ് മത്സരത്തിൽ പങ്കെടുക്കാനായെത്തിയപ്പോഴാണ് മാളവിക ഇത് പറഞ്ഞത്
Category
🥇
Sports