• 8 years ago
Chief Minister Pinarayi Vijayan gives hints that Minister Thomas Chandy will resign.

കായല്‍ നികത്തലുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ മന്ത്രി തോമസ് ചാണ്ടിക്ക് സ്ഥാനമൊഴിയേണ്ടി വരുമെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്. കയ്യേറ്റത്തെക്കുറിച്ച് കലക്ടർ സമർപ്പിച്ച റിപ്പോർട്ടിൻറെ പകർപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി തോമസ് ചാണ്ടിയെ വിളിപ്പിച്ചത്. സോളാർ കമ്മീഷൻ റിപ്പോർട്ട് സഭയില്‍ വെച്ചാല്‍ ഇതിനെ പ്രതിരോധിക്കാൻ തോമസ് ചാണ്ടിക്കെതിരായ റിപ്പോർട്ട് പ്രതിപക്ഷം ആയുധമാക്കുമെന്ന് ഉറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി അദ്ദേഹത്തെ വിളിപ്പിച്ചത്. നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാണിക്കുന്ന കലക്ടറുടെ റിപ്പോര്‍ട്ട് സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവമുള്ളതാക്കിയെന്ന് മുഖ്യമന്ത്രി അദ്ദേഹത്തോട് പറഞ്ഞതായും സൂചനയുണ്ട്. തോമസ് ചാണ്ടിക്കെതിരെ കലക്ടർ നല്‍കിയ റിപ്പോർട്ടിന്മേല്‍ മുഖ്യമന്ത്രി നിയമോപദേശം തേടിയിട്ടുണ്ട്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന് മുന്നിലെ നിലം നികത്തല്‍, മാർത്താണ്ഡം കായലിലെ ഭൂമി കയ്യേറ്റം തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ തോമസ് ചാണ്ടി നടത്തിയതായി കലക്ടർ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.

Category

🗞
News

Recommended