• 7 years ago
മട്ടന്നൂർ ഷുഹൈബ് വധത്തിന് പിന്നാലെ കേരളത്തെ ഞെട്ടിച്ച മറ്റൊരു സംഭവമായിരുന്നു മണ്ണാർക്കാട് സഫീർ വധം. മണ്ണാർക്കാട് നഗരസഭ കൗൺസിലറും ലീഗ് പ്രവർത്തകനുമായ സഫീറിനെ ഫെബ്രുവരി 25 ഞായറാഴ്ച രാത്രിയാണ് ഒരു സംഘമാളുകൾ കുത്തിക്കൊന്നത്. കൊലപാതകത്തിന് പിന്നിൽ സിപിഐ പ്രവർത്തകരാണെന്നായിരുന്നു മുസ്ലീം ലീഗിന്റെയും കോൺഗ്രസിന്റെയും ആരോപണം. സഫീർ വധത്തെ ചൊല്ലി നിയമസഭയിലും പ്രതിഷേധമുണ്ടായി.

Category

🗞
News

Recommended