• 4 years ago
കൊവിഡ്-19, ലോക്ക്ഡൗൺ, നിർമാണ പ്രവർത്തനങ്ങളിലെ ഉയർന്ന ചെലവ് തുടങ്ങിയ വിവിധ കാരണങ്ങളാൽ ഇന്ത്യയിലെ വാഹന നിർമാതാക്കളെല്ലാം തങ്ങളുടെ മോഡലുകളുടെ വില ക്രമാതീതമായി വർധിപ്പിക്കുകയാണ്. പോയ വർഷം അവസാനത്തോടെ തുടങ്ങിയ ഈ പ്രവണത ഇപ്പോഴും തുടരുകയാണ്. എന്നാൽ ഇരുചക്ര വാഹന വിപണിയിലെ മുൻനിരക്കാരായ യമഹ ഇപ്പോൾ വ്യത്യസ്‌തമായ ഒരു നിലപാട് സ്വീകരിച്ച് ഏവരെയും ഒന്ന് ഞെട്ടിച്ചിരിക്കുകയാണ്. FZ 25, FZS 25 എന്നീ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകളുടെ വില കുറച്ചാണ് ജാപ്പനീസ് ബ്രാൻഡ് മാതൃകയാകുന്നത്.

Category

🚗
Motor

Recommended