• 5 years ago
UAE announces emergency approval for use of Covid-19 vaccine
കോവിഡ്-19 മുന്നണിപ്പോരാളികള്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ യുഎഇയുടെ അടിയന്തര അനുമതി.ഒരിടവേളയ്ക്ക് ശേഷം യുഎഇയില്‍ വീണ്ടും കൊവിഡ് 19 കേസുകള്‍ ഉയരുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം.യുഎഇയില്‍ മൂന്നാംഘട്ട പരീക്ഷണം നടത്തുന്ന വാക്‌സീന്‍ കോവിഡിനെതിരെ ശക്തമായി പ്രതികരിക്കുന്നുവെന്നും ശരീരത്തിലെ ദോഷവസ്തുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നും ആരോഗ്യ-രോഗപ്രതിരോധ മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് പറഞ്ഞു.വാക്‌സീന്റെ സുരക്ഷാ പരിശോധന നടത്തിയെന്നും ഫലം മികച്ചതാണെന്നും ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് കമ്പനി വികസിപ്പിച്ച വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ച് ആറാഴ്ചയ്ക്ക് ശേഷമാണ് പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭാഗികമായി വാക്‌സിന്‍ ലഭ്യമാക്കുന്നത്.

Category

🗞
News

Recommended